News  
Mar
2017
    93  Views

വള്ളുവനാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി നിർമ്മാണത്തിന് തുടക്കം കുറിച്ചു

Valluvand-Coconut-Producer-Company

കൊളത്തൂർ / കുറുവ മാച്ച് 23
വള്ളുവനാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി കുറുവ പഞ്ചായത്തിലെ
പൊരുന്നംപറമ്പിൽ സ്ഥാപിക്കുന്ന ഫാക്ടറികളുടെ നിർമ്മാണത്തിന് മുൻ ഗവ: ചീഫ്
വിപ്പ് കെ .പി .എ .മജീദ് തുടക്കം കുറിച്ചു. ഒന്നര ഏക്കറിൽ സ്ഥാപിക്കുന്ന
നാളികേര വർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിന്റെ ആദ്യ സംരംഭം എന്ന നിലയിൽ
ആധുനിക കൊപ്ര ഡ്രയർ യൂനിറ്റാണ് സൈറ്റിൽ നിർമ്മിക്കുന്നത്.
കമ്പനി കോമ്പൗണ്ടിൽ ചേർന്ന യോഗത്തിൽ ചെയർമാൻ യു.കുഞ്ഞിമുഹമ്മദ് ആദ്ധ്യക്ഷം
വഹിച്ചു.മുൻ കേരള പി.എസ്.സി. മെമ്പർ കൊളത്തൂർ ടി.മുഹമ്മദ് മൗലവി മുഖ്യ
പ്രഭാഷണം നടത്തി.
പെരിന്തൽമണ്ണ താലൂക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ 12 ഗ്രാമ
പഞ്ചായത്തുകളിലായി 152 നാളികേര ഉൽപാദക സൊസൈറ്റികളും 12 നാളികേര ഉൽപാദക
ഫെഡറേഷനുകളും പ്രവർത്തിക്കുന്നുണ്ട്. കർഷകർ മെമ്പർമാരായ സൊസൈറ്റികൾ ഇതിനകം ഒരു
കോടി രൂപയുടെ ഷെയർ എടുത്തിട്ടുണ്ട് .കമ്പനി വൈ :ചെയർമാൻ
പി.ബാപ്പുട്ടി;മേനേജിംഗ് ഡയറക്ടർ കെ.പി.സാദിഖ് ;സബ് കമ്മിറ്റി കൺവീനർ
എൻ.മൊയ്തീൻ മാസ്റ്റർ; ഡയറക്ടർമാരായ കെ.ഉസ്മാൻ ഹാജി, സി.അയമു / മാനു,
കെ.മുഹമ്മദലി മാസ്റ്റർ;കെ. ഉമറുദ്ദീൻ; ഉമ്മർ അമ്പാട്ട്, മുഹമ്മദ് അരിക്കത്ത്;
ഹംസ എന്നിവർ പ്രസംഗിച്ചു.

 

 

Post a Comment